പാലക്കാട്∙ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം ബഹുനില കെട്ടിടം തകർന്നു. മൂന്നുനില കെട്ടിടത്തിന്റെ മുകളിലെ രണ്ടുനിലയാണ് തകര്‍ന്നത്. നിരവധി ആളുകൾ അകത്തു കുടങ്ങിക്കിടക്കുന്നുണ്ട്. എന്നാൽ എത്രപേരുണ്ടെന്നു വ്യക്തമല്ല. അഞ്ചുപേരെ പരുക്കുകളോടെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായി ഇടഞ്ഞു. പഴയ കെട്ടിടമാണു തകർന്നത്. മൊബൈൽ കടകൾ ഉൾപ്പെടെയുള്ളവ ഇവിടെ പ്രവർത്തിച്ചിരുന്നു. ഉച്ചയോടെയാണ് സംഭവം. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. എസ്പിയുടെ നേതൃത്വത്തിൽ പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. ജെസിബി എത്തിച്ച് അവശിഷ്ടങ്ങൾ നീക്കുകയാണ്.
Thursday, 2 August 2018
പാലക്കാട് മൂന്നുനിലക്കെട്ടിടം തകർന്നു; നിരവധി പേർ കുടുങ്ങിയെന്ന് സൂചന
Newer Article
ഇഷ്ടപ്പെട്ടതിനെ സ്വന്തമാക്കി അവർ ഇഷ്ടത്തോടെ ജീവിക്കുന്നു, ഹാരിസണും ഷഹാനയും!- ‘പ്രണയ’ചിത്രങ്ങൾ വൈറൽ
Older Article
വാർണർ ബ്രോസ് വിസ്മയം ഇനി അബുദാബിയിലും; ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ അമ്യുസ്മെന്റ് പാർക്ക് ഉദ്ഘാടനം ചെയ്തു
Labels:
News
No comments:
Post a Comment