സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച ആറു സബ് ആര്‍ടി ഓഫിസുകള്‍ക്കായി കെഎല്‍ 74 മുതല്‍ കെഎല്‍ 79 വരെ രജിസ്‌ട്രേഷന്‍ കോഡുകളും അനുവദിച്ചു. കാട്ടാക്കട 74, തൃപ്പയാര്‍ 75, നന്മണ്ട 76, പേരാമ്ബ്ര 77, ഇരിട്ടി 78, വെള്ളരിക്കുണ്ട് 79 എന്നിങ്ങനെയാണു പുതിയ കോഡുകള്‍. ഇൗ ആറിടങ്ങളില്‍ പുതിയ സബ് ആര്‍ടി ഓഫിസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
കെഎല്‍ 15 കോഡ് സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി ബസുകള്‍ക്കു മാത്രമായി റിസേര്‍വ് ചെയ്തിട്ടുണ്ട്. 01 മുതല്‍ 79 വരെയുള്ളതില്‍ ബാക്കി 78 കോഡുകള്‍ ഇതോടെ സംസ്ഥാനത്തെ 17 ആര്‍ടി ഓഫിസുകള്‍ക്കും 61 സബ് ആര്‍ടി ഓഫിസുകള്‍ക്കുമായിനല്‍കിയിരിക്കുകയാണ്. കെഎല്‍ 01 മുതല്‍ കെഎല്‍ 73 വരെയാണ് ഇതുവരെ വിവിധ ആര്‍ടി ഓഫിസുകള്‍ക്കും സബ് ആര്‍ടി ഓഫിസുകള്‍ക്കുമായി നല്‍കിയിരുന്നത്.
കോഡിനു ശേഷം വരുന്ന 1 മുതല്‍ 9999 വരെയുള്ള റജിസ്ട്രേഷന്‍ നമ്പറുകള്‍ വാഹന ഉടമ പ്രത്യേകം തിരഞ്ഞെടുക്കുകയാണെങ്കില്‍ 3000 രൂപയാണു ഫീസ്. ഫാന്‍സി നമ്പറുകള്‍ക്കു ഫീസ് ഉയരും. ഒരു നമ്പറിന് ഒന്നിലേറെ ആവശ്യക്കാര്‍ വന്നാല്‍ ലേലത്തിലൂടെ നമ്പർ നല്‍കും. ഇത്തരം ലേലങ്ങളില്‍ ചിലപ്പോള്‍ ലക്ഷങ്ങളും കോടികളും വരെ മുടക്കി തങ്ങള്‍ക്കിഷ്ടപ്പെട്ട നമ്പർ ആളുകള്‍ സ്വന്തമാക്കാറുണ്ട്.
കേരളത്തിലെ രജിസ്‌ട്രേഷൻ കോഡുകൾ ഇങ്ങനെ
| KL-01 | Thiruvananthapuram |
| KL-02 | Kollam |
| KL-03 | Pathanamthitta |
| KL-04 | Alappuzha |
| KL-05 | Kottayam |
| KL-06 | Idukki |
| KL-07 | Ernakulam |
| KL-08 | Thrissur |
| KL-09 | Palakkad |
| KL-10 | Malappuram |
| KL-11 | Kozhikode |
| KL-12 | Wayanad |
| KL-13 | Kannoor |
| KL-14 | Kasargod |
| KL-15 | KSRTC |
| KL-16 | Attingal |
| KL-17 | Muvattupuzha |
| KL-18 | Vadakara |
| KL-19 | Parassala |
| KL-20 | Neyyatinkara |
| KL-21 | Nedumangad |
| KL-22 | Kazhakkootam |
| KL-23 | Karunagappally |
| KL-24 | Kottarakkara |
| KL-25 | Punalur |
| KL-26 | Adoor |
| KL-27 | Thiruvalla |
| KL-28 | Mullapalli |
| KL-29 | Kayamkulam |
| KL-30 | Chengannur |
| KL-31 | Mavelikkara |
| KL-32 | Cherthala |
| KL-33 | Changanassery |
| KL-34 | Kanjirappally |
| KL-35 | Pala |
| KL-36 | Vaikkom |
| KL-37 | Vandiperiyar |
| KL-38 | Thodupuzha |
| KL-39 | Thripunithara |
| KL-40 | Perumbavur |
| KL-41 | Aluva |
| KL-42 | North Paravur |
| KL-43 | Mattanchery |
| KL-44 | Kothamangalam |
| KL-45 | Iringalakkuda |
| KL-46 | Guruvayur |
| KL-47 | Kodungallur |
| KL-48 | Vadakkanchery |
| KL-49 | Alathur |
| KL-50 | Mannarkkad |
| KL-51 | Ottapalam |
| KL-52 | Pattambi |
| KL-53 | Perinthalmanna |
| KL-54 | Ponnani |
| KL-55 | Thirur |
| KL-56 | Koyilandi |
| KL-57 | Koduvalli |
| KL-58 | Thalassery |
| KL-59 | Thaliparambu |
| KL-60 | Kanjagad |
| KL-61 | Kunnathur |
| KL-62 | Ranni |
| KL-63 | Angamali |
| KL-64 | Chalakudy |
| KL-65 | Thirurangadi |
| KL-66 | Kootanad |
| KL-67 | Uzhavur |
| KL-68 | Devikulam |
| KL-69 | Udumbanchola |
| KL-70 | Chittur |
| KL-71 | Nilambur |
| KL-72 | Mananthawadi |
| KL-73 | Sulthan Batheri |

No comments:
Post a Comment