Breaking

Tuesday, 6 June 2017

പരിസ്ഥിതി ദിനാഘോഷം ആഘോഷിച്ചു

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി Rajiv Gandhi Arts & Sports Club Manjappara യുടെ ആഭിമുഖ്യത്തിൽ നടന്ന വൃക്ഷത്തൈ നടീലും, നിർധനരായ വിദ്യാർത്ഥികൾക്ക് പഠനക്കിറ്റ് വിതരണവും മഞ്ഞപ്പാറ M.S.C.L.P. S ലും, M.S.U.P.S ലും വെച്ചു നടത്തപ്പെട്ടു.
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് രണ്ട് സ്കൂളുകളിലും നട്ടു പിടിപ്പിച്ച വൃക്ഷത്തൈകൾ വെറും പ്രഹസനം മാത്രമാക്കാതെ അവയെ സംരക്ഷിച്ചു നിർത്താനുള്ള ശ്രമങ്ങളിലും ഞങ്ങളുണ്ടാവും.
                                    വിദ്യാഭ്യാസ നിലവാരത്തിൽ ഉയർന്ന് നിൽക്കുന്നു എങ്കിലും കുട്ടികളുടെ എണ്ണത്തിൽ പഴയ പ്രതാപത്തിന്റെ നിഴലിൽ മാത്രമാണ് ഇപ്പോൾ ഈ രണ്ട് സ്കൂളുകളും. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംരക്ഷിക്കുന്നത് നമ്മുടെ നാടിന്റെ ആവശ്യം കൂടിയാണെന്ന തിരിച്ചറിവിൽ തുടർന്നും എന്താവശ്യങ്ങൾക്കും രണ്ട് സ്കൂളിനൊപ്പം ഉണ്ടാകും എന്ന ഉറപ്പും നൽകിയാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ യോഗം അവസാനിപ്പിച്ചത്.

                     ഈ പരിപാടി വൻ വിജയമാക്കാൻ സഹായിച്ച അധ്യാപക അനധ്യാപകർക്കും കുഞ്ഞു കൂട്ടുകാർക്കും പരിപാടിയിൽ പങ്കെടുത്ത പൂർവ്വ വിദ്യാർത്ഥികൾക്കും ആദ്യാവസാനം കൂടെയുണ്ടായിരുന്ന രാജീവ് ഗാന്ധി ക്ലബ്ബിലെ പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദി അറിയിക്കുന്നതായി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഭാരവാഹികൾ അറിയിച്ചു

...!!! #manjapparaonline #manjappara #RajivGandhiArts#SportsClubManjappara










No comments:

Post a Comment