Breaking

Tuesday, 30 May 2017

ബീഫ് ഫെസ്റ്റ് മഞ്ഞപ്പാറയിൽ

               കേരളത്തിൽ ജനിച്ച് ജീവിക്കുന്നതിൽ എന്ത് കൊണ്ട് അഭിമാനിക്കണം എന്ന് ഓർമിപ്പിക്കുകയാണ് കശാപ്പ് നിരോധനം എന്ന കുടില തീരുമാനം.
കേരളത്തിന് ഈ തീരുമാനത്തിന്റെ രാഷ്ട്രീയം മനസിലാകും, കേരളം പ്രതിഷേധിക്കും.. പ്രതിരോധിക്കും...!
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ കൂടി വേണ്ടിയാണ് മലയാളികൾ കൃത്യമായ രാഷ്ട്രീയ നിലപാടുകൾ എടുക്കുന്നതെന്ന് തിരിച്ചറിയുന്നത് കൊണ്ട് തന്നെയാണ് ബിജെപി കേരളത്തിൽ മാത്രം വേവലാതിപ്പെടുന്നത്. ബീഫിന്റെ രാഷ്ട്രീയത്തെ ചെറുക്കാൻ കൊച്ചു കേരളത്തിന്റെ ശബ്ദം കൃത്യമായി രേഖപ്പെടുത്തുന്നു എന്ന് ഉറപ്പു വരുത്തേണ്ട ചുമതല നമുക്കോരോരുത്തർക്കും ഉള്ളതാണ്.
ഇന്നലെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മഞ്ഞപ്പാറയിൽ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റും പ്രതിഷേധ സമ്മേളനവും പ്രതിഷേധ പ്രകടനവും അതിൽ ഉണ്ടായ അഭൂത പൂർവ്വമായ ജന പങ്കാളിത്തവും സൂചിപ്പിക്കുന്നതും അത് തന്നെയാണ്.
ഞാനുൾപ്പെടെ ഭൂരിഭാഗം പേർക്കും നോമ്പായിരുന്നിട്ടു കൂടി, അതും ആദ്യത്തെ നോമ്പിന്റെ ക്ഷീണങ്ങളെല്ലാം ഉണ്ടാവുമായിരുന്നിട്ടും ഒരു ദിവസത്തെ അധ്വാനം മുഴുവൻ വേണ്ടി വരുമെന്നറിഞ്ഞിട്ടും ഒരാൾ പോലും പിന്നോട്ട് മാറാഞ്ഞത് ആ സംഘപരിവാർ രാഷ്ട്രീയത്തിനെതിരെയുള്ള ശക്തമായ താക്കീതാണ്. നാനാ ജാതി മതസ്ഥർ ഒന്നിച്ചു ചേർന്ന് നടത്തിയ കൂട്ടായ്മയായിരുന്നിട്ടു കൂടി ഒരു വിഭാഗം നോമ്പ് തുറക്കും വരെ എല്ലാവരും കാത്തിരുന്നതിന് ഭാരതത്തിന്റെ മഹത്തായ പാരമ്പര്യം എന്ന രണ്ടാമതൊരു അർഥം കൂടി ഉണ്ട്. ആ മതേതര പാരമ്പര്യത്തിന്റെ കടയ്ക്കൽ കത്തി വെക്കുന്നവർക്കെതിരെ മൗനം ആയുദ്ധമാകാൻ യൂത്ത് കോൺഗ്രസ് ഒരുക്കമല്ല എന്ന വിളിച്ചോതലയിരുന്നു ഇന്നലത്തെ ബീഫ് ഫെസ്റ്റ്.
സംഘാടകരെ മാറ്റി നിർത്തിയാലും പരിപാടിയിൽ ഉണ്ടായ വൻ ജന പങ്കാളിത്തം ബീഫ് കഴിച്ചു കളയാം എന്ന കൊതിയിൽ നിന്നുണ്ടായതല്ല എന്ന് ഉറപ്പാണ്. മറിച്ച് കേന്ദ്ര സർക്കാർ ഒളിച്ചു കടത്തുന്ന RSS അജണ്ടക്കെതിരെയുള്ള ഓരോരുത്തരുടെയും താക്കീതാണ്.
ബീഫ് ഫെസ്റ്റ് ഒരു മഹാ വിജയമാക്കാൻ കൈ മെയ് മറന്ന് കൂടെ നിന്ന കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രെസ്സിന്റെയും കെ എസ് യുവിന്റെയും പ്രിയപ്പെട്ട സഹ പ്രവർത്തകർക്കും പങ്കാളിത്തം കൊണ്ട് പ്രതിഷേധത്തിന്റെ ആത്മാവായി മാറിയ മുഴുവൻ പൊതു ജനങ്ങൾക്കും ആയിരം അഭിവാദ്യങ്ങൾ..#ksu


No comments:

Post a Comment