Breaking

Sunday, 21 August 2022

വര്‍ക്കല നടയറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു


വര്‍ക്കല; വർക്കലയിൽ മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാളയംകുന്ന് സ്വദേശി ഹരികൃഷ്ണൻ, മത്സ്യത്തൊഴിലാളിയായ സെയ്താലി എന്നിവരാണ് മരിച്ചത്. 


ഹരികൃഷ്ണന് 22 വയസും സെയ്താലിക്ക് 25 വയസ്സുമായിരുന്നു. രാത്രി എട്ട് മണിയോടെയാണ് നടയറ-തൊടുവേ റോഡിൽ അപകടമുണ്ടായത്. സെയ്താലിക്ക് ഒപ്പമുണ്ടായിരുന്ന ആളെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. മരിച്ച ഹരികൃഷ്ണൻന്റെ മൃതദേഹം  വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് നിന്നും ഗുരുതര പരിക്കുകളോടെ സെയ്താലിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.

No comments:

Post a Comment