ചിറയിൻകീഴ് : പോലീസുകാരെ ആക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട മിന്നൽ ഫൈസൽ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ .ആറ്റിങ്ങൽ പോലീസാണ് മിന്നൽ ഫൈസലിനെ പിടികൂടിയത്.
രാവിലെ ആറ്റിങ്ങൽ ഊരൂപൊയ്കയിൽ വെച്ച് ഫൈസലിനെ പിടികൂടാൻ എത്തിയ ചിറയിൻകീഴ് സ്റ്റേഷനിലെ പോലീസുകാരെയാണ് ആക്രമിച്ച് രക്ഷപെട്ടത് . ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ കുമാർ, ലുക്ക്‌മാൻ എന്നിവർക്കാണ് പരിക്കേറ്റത്.. ഇയാളെ പിടികൂടി ഒരു കൈയിൽ വിലങ്ങു വെച്ച ശേഷമാണ് മറുകൈകൊണ്ട് ഇയാൾ കല്ല് ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചത്.
അരുൺകുമാറിന് തലയ്ക്കും കൈയ്ക്കും പരിക്കുണ്ട്. ലുക്ക്മാന് പിടിവലിക്കിടെ ഉണ്ടായ ചെറിയപരിക്കു മാത്രമാണുള്ളത്. സംഭവസ്ഥലത്തുനിന്നും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ പോലീസ് പ്രതിയെ അവനവഞ്ചേരി കൊച്ചു വരുത്തിയിൽ വെച്ച് ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ കീഴ്പെടുത്തുകയായിരുന്നു. പ്രതിക്കെതിരെ നിരവധി സ്റ്റേഷനുകളിലായി പോലീസുകാരെ ആക്രമിച്ചതടക്കമുള്ള കേസുകൾ നിലവിൽ ഉള്ളതായി പോലീസ് പറഞ്ഞു
No comments:
Post a Comment