തിരുവനന്തപുരം: ആക്കുളത്ത് വാടകവീട്ടിൽനിന്ന് നൂറ് ഗ്രാം എം.ഡി.എം.എ.യുമായി നാലുപേരെ പിടികൂടി. കണ്ണൂർ പാനൂർ സ്വദേശി അഷ്കർ, തിരുവനന്തപുരം ആക്കുളം സ്വദേശി മുഹമ്മദ് ഷാരോൺ, ആറ്റിങ്ങൽ സ്വദേശി സീന, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം ബെംഗളൂരുവിൽനിന്ന് ആക്കുളത്തേക്ക് ലഹരിമരുന്ന് എത്തിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ആക്കുളം നിഷിന് സമീപത്തെ വാടകവീട്ടിൽ പോലീസ് സംഘം പരിശോധന നടത്തുകയും എം.ഡി.എം.എ. പിടിച്ചെടുക്കുകയുമായിരുന്നു. വാടക വീട്ടിലുണ്ടായിരുന്ന മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ ആക്കുളത്തെ മറ്റൊരു വീട്ടിൽനിന്നാണ് ഷാരോണിനെ കസ്റ്റഡിയിലെടുത്തത്.

No comments:
Post a Comment