Breaking

Sunday, 9 September 2018

വിപണി പിടിക്കാൻ ആപ്പിൾ; ഐഫോൺ XS, ഐഫോൺ 9 അടുത്തയാഴ്ച




ആപ്പിൾ ഐഫോൺ നിരയിലെ ഏറ്റവും പുതിയ മോഡലുകൾ അടുത്ത ബുധനാഴ്ച കമ്പനി യുഎസിൽ പുറത്തിറക്കും. വരാനിരിക്കുന്ന മോഡലുകളെ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങൾ വിവിധ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണത്തിന് ലോഞ്ചിങ് ദിവസമായ 12–ാം തീയതി വരെ കാത്തിരുന്നേ പറ്റൂ.

ആപ്പിൾ പുറത്തിറക്കാനിരിക്കുന്ന പുതിയ മോഡലുകളുടെ പേരും ചിത്രങ്ങളും എല്ലാം സ്ഥിരം ‘ലീക്കു’കാർ പുറത്തു വിട്ടിട്ടുണ്ട്. ഐഫോൺ 8ന്റെ പിൻഗാമിയായി ഐഫോൺ 9, ഐഫോൺ എക്സിന്റെ പിൻഗാമിയായി ഐഫോൺ എക്സ്എസ് എന്നിവയാണ് എത്തുക എന്നാണ് സൂചന.
പുറത്തിറങ്ങി വളരെ കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ ലോകത്ത് ഏറ്റവുമധികം വിറ്റുപോയ സ്മാർട്‍വാച്ചായി മാറിയ ആപ്പിൾ വാച്ചിന്റെ പുതിയ പതിപ്പ് വാച്ച് സീരീസ് 4, ബജറ്റ് മോഡൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഐഫോൺ എസ്ഇ 2, ഐഫോൺ എക്സ് പ്ലസ്, ഐഫോൺ എക്സ് എസ്ഇ എന്നിവയും അന്ന് ആപ്പിൾ അവതരിപ്പിക്കുമെന്ന് കരുതുന്നു.

എല്ലാ മോഡലുകളിലും വയർലെസ് ചാർജിങ്, ഡിസ്പ്ലേ നോച്ച് സംവിധാനം, ഫെയ്സ് ഐഡി എന്നിവയും പ്രതീക്ഷിക്കുന്നു.

No comments:

Post a Comment