പി.കെ ശശി എം.എല്‍.എക്കെതിരായ പീഡന ആരോപണത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഇതിനെ കുറിച്ച് പഠിച്ച ശേഷം നടപടിയുണ്ടാകും. സ്ത്രീകളുടെ വിഷയമായതു കൊണ്ട് തന്നെ ശക്തമായ നടപടി പ്രതീക്ഷിക്കാമെന്നും വി.എസ് പ്രതികരിച്ചു. പരാതി ലഭിക്കാതെ നടപടിയെക്കാനാവില്ലെന്നായിരുന്നു വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്റെ പ്രതികരണം. ശശിക്കെതിരെ പാര്‍ട്ടിക്കു പരാതി കിട്ടിയ ദിവസവും മാധ്യമങ്ങള്‍ പറയുന്നതുമായ തിയതി ഒത്തുനോക്കണമെന്ന് ഇന്നലെ വിഎസ് പറഞ്ഞിരുന്നു.
പരാതിയില്‍ സ്വമേധയാ കേസെടുക്കാനാവില്ലെന്നു സംസ്ഥാന വനിതാകമ്മീഷന്‍ പ്രതികരിച്ചിരുന്നു.
പരാതിയില്‍ സ്വമേധയാ കേസെടുക്കാനാവില്ലെന്നു സംസ്ഥാന വനിതാകമ്മീഷന്‍ പ്രതികരിച്ചിരുന്നു.
പീഡനക്കേസില്‍ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ വ്യക്തമാക്കിയിരുന്നു. എംഎല്‍എയ്ക്കതിരെ സിപിഎമ്മിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ആദ്യം പാര്‍ട്ടി രഹസ്യമായി സൂക്ഷിച്ച വിവരം പുറംലോകം അറിഞ്ഞതോടെയാണ് വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടതും.
നേരത്തെ, പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണെന്നും. യുവതി കമ്മീഷന് നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്നും ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചാല്‍ കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നും ജോസഫൈന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പൊലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ജോസഫൈന്‍ പറഞ്ഞു. ഇപ്പോഴും ആരാണ് പരാതിക്കാരിയെന്ന് കമ്മീഷന് അറിയില്ല. അതിനാല്‍ തന്നെ സ്വമേധയാ കേസെടുക്കാനാവില്ലെന്നും ജോസഫൈന്‍ വ്യക്തമാക്കിയിരുന്നു.
No comments:
Post a Comment