Breaking

Monday, 10 September 2018

ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല

ഡ്രൈ ഫ്രൂട്ട്‌സിൽ പ്രധാനമാണ് ഉണക്ക മുന്തിരി. ആരോഗ്യത്തിന് നല്ലതാണ് ഉണക്ക മുന്തിരി കഴിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. മുന്തിരി വെയിലത്തോ ഉണക്കാനുള്ള യന്ത്രത്തിലോ ഇട്ട് ഉണക്കിയെടുക്കുന്നതാണിത്. നമുക്ക് വീടുകളിൽ തന്നെ ഉണ്ടാക്കാനും കഴിയും. ഉണക്കമുന്തിരികൊണ്ടുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. ഒരുവിധം എല്ലാ പ്രശ്‌നങ്ങൾക്കും ഉണക്ക മുന്തിരി പരിഹാരമാണ്. 

ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവർക്ക് ഉത്തമമാണിത്. ഫ്രുക്റ്റോസ് , ഗ്ലൂക്കോസ് എന്നിവകൊണ്ട് സമ്പന്നമാണ് ഉണക്ക മുന്തിരി . . കൊളെസ്ട്രോള്‍ കൂട്ടാതെ ഭാരം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉണക്ക മുന്തിരികള്‍ കഴിക്കാവുന്നതാണ്. ഉണക്ക മുന്തിരിയിലെ അമിനോ ആസിഡ് സാന്നിദ്ധ്യം ഉത്തേജിപ്പിക്കാനും , ലൈംഗിക ഉണര്‍വ് ഉണ്ടാക്കാനും സഹായിക്കുന്നതാണ് . ബീജത്തിന്റെ ചലനശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ഉപാധിയാണ് ഈ ഫലം.
ക്യാന്‍സിനോടുള്ള പോരാട്ടത്തിന് സഹായിക്കുന്ന കാറ്റെച്ചിന്‍ എന്ന ആന്റി ടോക്സിഡന്റ് ഉണക്ക മുന്തിരികളില്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തില്‍ ഒഴുകുന്ന ഫ്രീ റാഡിക്കലുകളെ ശമിപ്പിക്കുന്നു, അതിലൂടെ ക്യാൻസറിന് കാരണമാകുന്ന അസ്വാഭാവികമായ സെല്ലുകളുടെ വളര്‍ച്ച തടയാന്‍ സാധിക്കുന്നു. രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഉണക്ക മുന്തിരി ഏറെ സഹായകരമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട് . ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസിയം ആണിതിന് കാരണം .
ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ഒലിനോളിക് ആസിഡ്, പല്ലുകള്‍ പൊടിഞ്ഞു പോകുന്നതും, കാവിറ്റി പ്രശ്നങ്ങളും പരിഹരിക്കുന്നു. പല്ലുകള്‍ പൊടിഞ്ഞു പോകാന്‍ കാരണമാകുന്ന ബാക്റ്റീരിയകൾക്കെതിരെയാണ് ഉണക്ക മുന്തിരിയിലെ ആസിഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, ഫൈബര്‍, ഫിനോളിക് ആസിഡ്, , ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു അതിലൂടെ രക്ത സമ്മര്‍ദ്ദവും കുറയുകയും ഹൃദയാരോഗ്യം നിലനില്‍ക്കുകയും ചെയുന്നു.

No comments:

Post a Comment