Breaking

Tuesday, 14 August 2018

സംസ്ഥാനത്ത് ശനിയാഴ്‌ച വരെ കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്



സംസ്ഥാനത്ത് തുടരുന്നു. ശനിയാഴ്ച വരെ ശക്തമായ മഴയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ തീരത്തിനടുത്ത് രൂപംകൊണ്ട ന്യൂനമര്‍ദം അതിശക്ത ന്യൂനമര്‍ദമായി മാറിയതാണ് ഇപ്പോഴത്തെ കനത്തമഴയ്ക്ക് കാരണം. കനത്ത മഴയില്‍ ഇടുക്കി, മലപ്പുറം, തൃശൂര്‍ ജില്ലകളിലായി ആറ് പേർ മരിച്ചു.

ചരിത്രത്തിലാദ്യമായാണ് 33 ഡാമുകൾ ഒരേസമയം തുറക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ബുധനാഴ്ച റെഡ് അലേര്‍ട്ട് ബാധകമായിട്ടുള്ളത്.
മഴ ശക്തമായതോടെ ഡാമുകൾ തുറന്നുതന്നെയിരിക്കുന്ന സാഹചര്യത്തിൽ പല മേഖലകളിലും സ്ഥിതി കൂടുതൽ സങ്കീർണ്ണമാകും. ഇടുക്കിയില്‍ 17 വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ 16 വരെയാണ് ഓറഞ്ച് അലേര്‍ട്ട്.

No comments:

Post a Comment