Breaking

Monday, 29 May 2017

മാംസത്തിന് പകരമായ പനീർ കഴിക്കാം

100 ഗ്രാം പനീറിൽ 255 കലോറിയോളം ഊർജമുണ്ട്.കൊഴുപ്പ് 20.5 ഗ്രാം വരും.66 മി.ഗ്രാമോളം കൊളസ്ട്രോളുമുണ്ട്.18.3 ഗ്രാമോളം പ്രോട്ടീനും 208 മി.ഗ്രാം കാത്സ്യവുമുണ്ട്.ഫോസ്ഫറസ് പോലുള്ള ധാതുക്കളാൽ സമ്പുഷ്ടമാണ് പനീർ.
വീട്ടിൽ തന്നെ പനീർ ഉണ്ടാക്കിയാൽ കൊഴുപ്പിന്റെ അളവ് കുറയ്ക്കാം.ഇതിനായി രണ്ടു ലിറ്റർ പാൽ തിളപ്പിക്കുക.തിളച്ച പാലിലേക്ക് രണ്ടു സ്പൂൺ വിനാഗിരിയോ നാരങ്ങാനീരോ ചേർക്കാം.പാൽ ഏതാണ്ട് തൈര് പോലെയായ ശേഷം വെള്ളം വാർന്ന് പോകാൻ ഒരു മസ്ലിൻ തുണിയിൽ പൊതിഞ്ഞ് തൂക്കിയിടുക.ശേഷം കട്ടിയുള്ള സോസ്പാനിന്റെ അടിയിൽ അമർത്തി 20 മിനിറ്റ് വയ്ക്കുക.ഏതാണ്ട് 200 ഗ്രാം പനീർ കിട്ടും.


No comments:

Post a Comment